നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 27, വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും.
بناءً على البيان الصادر بتاريخ 2025/12/28 بشأن مواعيد الإجازات الوطنية والدينية لعام 2026، تود #وزارة_العمل الإشارة إلى أن يوم الخميس الموافق 27 أغسطس سيكون إجازة رسمية بمناسبة #المولد_النبوي لعام 1448ه. pic.twitter.com/8lUqUa0iHJ
— وزارة العمل -سلطنة عُمان (@Labour_OMAN) August 20, 2026
2026 ഓഗസ്റ്റ് 20-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2026 ഓഗസ്റ്റ് 27-ന് അവധിയായിരിക്കും.
തുടർന്ന് വരുന്ന വാരാന്ത്യ അവധിയ്ക്ക് ശേഷം പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം ഓഗസ്റ്റ് 30, ഞായറാഴ്ച പുനരാംഭിക്കുന്നതാണ്.

