രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2026 സെപ്റ്റംബർ 25, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
ഈ കാലയളവിൽ ജസാൻ, അസീർ, അൽ-ബാഹ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക, മദീന, അൽ-ഉല മേഖലകളിലും ഈ കാലയളവിൽ മഴയ്ക്ക് സാധ്യതയുണ്ട്.
Cover Image: Saudi Press Agency.

