ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 14 പ്രത്യേക വിമാനങ്ങൾ കൂടി

GCC News

ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി 14 പ്രത്യേക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു. ഇതിൽ 8 സർവീസുകൾ കേരളത്തിലേക്കാണ്. ജൂൺ 9 മുതലാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായിയുള്ള ഈ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലേക്ക് കൂടാതെ വിജയവാഡ, ഡൽഹി, കോയമ്പത്തൂർ, ലക്‌നൗ, മുംബൈ, ബംഗ്ലൂർ എന്നിവിടങ്ങളിലേക്കും വിമാന സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കറ്റിൽ നിന്ന് 13 സർവീസുകളും, സലാലയിൽ നിന്ന് ഒരു സർവീസുമാണ് വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിലെ മൂന്നാമത്തെ കാലാവധിയിൽ ഇന്ത്യയിലേക്ക് അടിയന്തിര സാഹചര്യങ്ങളിലുള്ള പ്രവാസികളുമായി പുറപ്പെടുക.

ജൂൺ 9 മുതൽ ഒമാനിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങളുടെ വിവരം:

Sl NoFlight NoFromDate, Time
of Departure
To
1IX1212Muscat09-June-2020 11:40Vijaywada
2IX1350Muscat10-June-2020 14:00Kozhikode
3IX1446Salalah10-June-2020 14:25Kochi
4IX1114Muscat11-June-2020 12:40Delhi
5IX1554Muscat12-June-2020 11:35Trivandrum
6IX1692Muscat13-June-2020 13:50Coimbatore
7IX1714Muscat14-June-2020 14:05Kannur
8IX1124Muscat15-June-2020 13:00Lucknow
9IX1238Muscat16-June-2020 11:40Mumbai
10IX1442Muscat17-June-2020 14:10Kochi
11IX1818Muscat17-June-2020 12:10Bengaluru
12IX1554Muscat18-June-2020 12:45Trivandrum
13IX1442Muscat19-June-2020 14:50Kochi
14IX1350Muscat19-June-2020 12:40Kozhikode