കുവൈറ്റ്: ഏതാനം മേഖലകളിൽ പള്ളികൾ തുറക്കാൻ തീരുമാനം

GCC News

കുവൈറ്റിൽ ഏതാനം മേഖലകളിലെ പള്ളികൾ തുറന്നു കൊടുക്കാൻ ഔകാഫ് മന്ത്രാലയം തീരുമാനിച്ചു. കൊറോണാ വൈറസ് പശ്ചാത്തലത്തിൽ, കഴിഞ്ഞ മൂന്ന് മാസങ്ങളായി കുവൈറ്റിൽ പള്ളികളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. പുതിയ തീരുമാന പ്രകാരം ജൂൺ 10, ബുധനാഴ്ച്ച മുതൽ രാജ്യത്തെ ഏതാനം പള്ളികൾ പ്രാര്ഥനകൾക്കായി തുറന്നു കൊടുക്കും.

ജൂൺ 10 ഉച്ച മുതൽ, ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിലും, ഏതാനം പാര്‍പ്പിടമേഖലകളിലും ഉള്ള പള്ളികളിൽ ദിനവും അഞ്ച് നേരത്തെ പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശിക്കാമെന്ന് ഔകാഫ് വകുപ്പ് മന്ത്രി ഡോ. ഫഹദ് അൽ-അഫ്‍സി അറിയിച്ചതായി കുവൈറ്റ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്കുള്ള പ്രാർത്ഥനകൾക്ക് കുവൈറ്റ് സിറ്റി ഗ്രാൻഡ് മോസ്‌ക്കിൽ മാത്രമായിരിക്കും അനുവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രാർത്ഥനകളിൽ ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളും, ആരോഗ്യ സുരക്ഷാ നടപടികളും, ഇപ്രകാരം തുറക്കുന്ന പള്ളികളിൽ നടപ്പിലാക്കിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Image Source: Kuwaitsoccer