ഫാത്തിമ ബീഗം റിസർച്ച് നെറ്റ്വർക്ക് സംഘടിപ്പിക്കുന്ന ‘സിനിമാ ചർച്ചകളു’ടെ ആദ്യ സെഷൻ ജൂൺ 21-നു വൈകീട്ട് 5 മണിക്ക്. അരിപ്പ ഭൂസമരത്തെ ആസ്പദമാക്കി നിർമിച്ച “മണ്ണ് മര്യാദ” എന്ന ഡോക്യുമെന്ററിയാണ് സംവാദ വിഷയം. https://www.youtube.com/watch?v=ziMwPsvFKhM എന്ന ലിങ്കിലൂടെ ഈ ഡോക്യുമെന്ററി ലഭ്യമാകുന്നതാണു്.
21 ജൂൺ 2020, ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക്, ഡോക്യുമെന്ററി കണ്ടതിനു ശേഷം, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന സൂം ലിങ്ക് വഴി ഈ സെഷനിൽ പങ്കാളിയാകം.
ചർച്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുള്ള വിലാസം: https://forms.gle/K3EnTwaEDZL5cTdY9
സിനിമയുമായി ബന്ധപ്പെട്ട ഗൗരവമുള്ള ചർച്ചകൾക്കും, സ്ത്രീപക്ഷ വിജ്ഞാനപദ്ധതികളുടെ നിർമിതിക്കുമായി WCC വിഭാവനം ചെയ്ത ആശയമാണ് ഫാത്തിമ ബീഗം റിസർച്ച് നെറ്റ്വർക്ക്. സ്വതന്ത്രമായ ഗവേഷണ താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക, സിനിമയുമായി ബന്ധപ്പെട്ട വൈജ്ഞാനിക മേഖലകളെ പൊതുവിടങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയവ ഈ റിസർച്ച് നെറ്റ്വർക്കിന്റെ ലക്ഷ്യങ്ങളിൽ പെടുന്നു