ഒമാൻ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ദേശീയ തൊഴിൽ കേന്ദ്രത്തിനെ അറിയിക്കണം

Oman

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്‌മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു. ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാക്കിയിട്ടുണ്ട്.

ഒമാനിൽ നിലവിലുള്ള ’22/2019′ നമ്പർ ഉത്തരവിലെ ആർട്ടിക്കിൾ 5 പ്രകാരം, രാജ്യത്തെ എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളിൽ വരുന്ന ജോലി ഒഴിവുകൾ, തൊഴിലവസരങ്ങൾ, പുതിയ തസ്തികകൾ മുതലായ വിവരങ്ങൾ NCE-ൽ അറിയിക്കേണ്ടതാണെന്ന് OCCI അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഈ നടപടിയെന്ന് OCCI അറിയിച്ചു.

തങ്ങളുടെ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ ഇ-മെയിലിലൂടെയോ, ഫോൺ വഴിയോ NCE-ൽ അറിയിക്കാവുന്നതാണ്.