ബഹ്‌റൈൻ: ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് നവീകരിച്ചു

GCC News

ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് നവീകരിച്ചതായി നാഷണൽ പാസ്സ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. പൊതുജനങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാകുന്നതിന്റെ ഭാഗമായാണ് NPRA വെബ്സൈറ്റ് നവീകരിച്ചിട്ടുള്ളത്.

https://www.evisa.gov.bh/ എന്ന വിലാസത്തിൽ ബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾ ലഭ്യമാണ്. ഇ-വിസ സേവനങ്ങൾ, ഇ-വിസ അപേക്ഷകൾ, ഇ-വിസ നേടുന്നതിനുള്ള യോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ, ഇ-വിസ അപേക്ഷകളുടെ സ്ഥിതി പരിശോധിക്കുന്നതിനുള്ള സൗകര്യം മുതലായ സേവനങ്ങൾ ഈ നവീകരിച്ച വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്ത് എല്ലാ വകുപ്പുകളിലും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സർക്കാർ നയത്തിന്റെ കൂടി ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കിയത്. ബഹ്റൈനിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വെബ്സൈറ്റിലൂടെ വിസകൾക്കായി അപേക്ഷിക്കാവുന്നതാണെന്നും NPRA അറിയിച്ചിട്ടുണ്ട്.