അബുദാബി: ബഹ്‌റൈൻ COVID-19 ഗ്രീൻ പട്ടികയിൽ

featured GCC News

അബുദാബിയിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിലേക്ക് ബഹ്‌റൈനിനെ ഉൾപ്പെടുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു. ബഹ്‌റൈനിൽ നിന്ന് അബുദാബിയിലെത്തുന്ന യാത്രികർക്ക് ഇതോടെ എമിറേറ്റിലെ ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നതാണ്.

ബഹ്‌റൈൻ ഉൾപ്പടെ ഗ്രീൻ പട്ടികയിലെ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് 10 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.

  • യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
  • അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ, യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.)

അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:

  • Bahrain
  • Brunei
  • China
  • Hong Kong (SAR)
  • Isle of Man
  • Kuwait
  • Macao (SAR)
  • Mauritius
  • Mongolia
  • New Caledonia
  • New Zealand
  • Oman
  • Qatar
  • Sao Tome and Principe
  • Saudi Arabia
  • St. Kitts and Nevis
  • Taipei
  • Thailand

2021 ജനുവരി 16, ശനിയാഴ്ച്ചയാണ് ഈ പട്ടിക പുതുക്കിയത്. ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.