പുതുവത്സരവേളയിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2024 ഡിസംബർ 30-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
HEAVY VEHICLE AND LABOUR BUS MOVEMENTS RESTRICTED INSIDE ABU DHABI ISLAND
— أبوظبي للتنقل | AD Mobility (@ad_mobility) December 30, 2024
FROM TUESDAY, 31 DECEMBER 2024
TO WEDNESDAY, 1 JANUARY 2025 pic.twitter.com/tmpbNPP0rs
ഈ അറിയിപ്പ് പ്രകാരം ട്രക്കുകൾ, തൊഴിലാളികളെ കൊണ്ട് പോകുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവയ്ക്ക് അബുദാബി ഐലൻഡിലെ എല്ലാ റോഡുകളിലും, സ്ട്രീറ്റുകളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബർ 31, ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ 2024 ജനുവരി 1, ബുധനാഴ്ച രാവിലെ 6 മണിവരെ ഈ വിലക്ക് ബാധകമാണ്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ വിലക്ക്. ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള കമ്പനികളുടെ വാഹനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.