എമിറേറ്റിൽ ഈദുൽ അദ്ഹ വേളയിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2023 ജൂൺ 26-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടിട്ടുണ്ട്:
- കൃത്യമായ കാലയളവിൽ വാഹനങ്ങളിൽ ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും തീർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- വാഹനങ്ങളിൽ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉണ്ടെന്ന് ഉറപ്പാക്കുക.
- വാഹനങ്ങൾ ഓടിക്കുന്ന അവസരത്തിൽ എല്ലാ സുരക്ഷാ നിബന്ധനകളും പാലിക്കേണ്ടതാണ്.
- വാഹനങ്ങളുടെ ടയറുകളിൽ കൃത്യമായ അളവിൽ കാറ്റുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- എമെർജൻസി റെസ്പോൺസ് വാഹനങ്ങൾക്ക് റോഡിൽ മുൻഗണന നൽകേണ്ടതാണ്.
- വാഹനാപകടങ്ങൾ നടന്ന ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കേണ്ടതാണ്.
- വീടുകളിൽ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ, ഫയർ ബ്ലാങ്കറ്റുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ് മുതലായവ ഉണ്ടെന്ന് ഉറപ്പാക്കുക.
- വീടുകളിലെ ഗ്യാസ് പൈപ്പുകൾ, സ്‌മോക്ക് ഡിറ്റക്ടറുകൾ മുതലായവയുടെ പ്രവർത്തനം ശരിയായ രീതിയിലാണെന്ന് കൃത്യമായ ഇടവേളകളിൽ ഉറപ്പ് വരുത്തേണ്ടതാണ്.
- ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച് വെക്കുന്ന അവസരത്തിൽ അവ ശരിയായ രീതിയിൽ അടയ്‌ക്കേണ്ടതും, അവയിൽ നേരിട്ടുള്ള സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കേണ്ടതുമാണ്.
- യാത്ര പുറപ്പെടുന്നതിന് മുൻപ് വീടുകളിലെ ഇലക്ട്രിസിറ്റി ഓഫ് ചെയ്യേണ്ടതാണ്.
Cover Image: Abu Dhabi Media Office.