അബുദാബി കോറൽ ഗാർഡൻസ് പദ്ധതിയ്ക്ക് തുടക്കമായി

GCC News

അബുദാബി കോറൽ ഗാർഡൻസ് പദ്ധതിയ്ക്ക് തുടക്കമായി. അബുദാബി എൻവിറോണ്മെന്റ് ഏജൻസിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

അബുദാബിയിലെ സമുദ്ര പരിസ്ഥിതി, സമുദ്ര ജൈവവൈവിദ്ധ്യം എന്നിവ സംരക്ഷിക്കുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ ഇത്തരം പദ്ധതികളിലൊന്നാണ് അബുദാബി കോറൽ ഗാർഡൻസ്.

2025-നും 2030-നും ഇടയിൽ നടപ്പിലാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി എമിറേറ്റിൽ പവിഴപ്പുറ്റുകളുടെ ഒരു ഉദ്യാനം ഒരുക്കുന്നത് ലക്ഷ്യമിട്ട് നാല്പതിനായിരം കൃത്രിമ റീഫ് മൊഡ്യൂളുകൾ വിന്യസിക്കുന്നതാണ്.

ഏതാണ്ട് 1200-ൽ പരം സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിലാണ് ഈ കോറൽ ഗാർഡൻ ഒരുക്കുന്നത്. അബുദാബിയുടെ തീരപ്രദേശങ്ങളിലും, ആഴക്കടലുകളിലുമാണ് ഈ കോറൽ ഗാർഡൻ നടപ്പിലാക്കുന്നത്.