അബുദാബി: 2022-2023 സീസണിൽ 184 ക്രൂയിസ് കപ്പലുകളെത്തി; ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരെ സ്വീകരിച്ചു

UAE

2022-2023 സീസണിൽ അബുദാബി ക്രൂയിസ് ടെർമിനലിൽ 184 ക്രൂയിസ് കപ്പലുകളെത്തിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023 മെയ് 10-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2022-2023 സീസണിൽ ഏതാണ്ട് ഏഴ് ലക്ഷത്തിൽ പരം ക്രൂയിസ് യാത്രികരാണ് അബുദാബിയിലെത്തിയത്. ക്രൂയിസ് കപ്പലുകളുടെ എണ്ണത്തിൽ മേഖലയിലെ തന്നെ ഏറ്റവും തിരക്കേറിയ ക്രൂയിസ് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അബുദാബി.

2023-ലെ ആദ്യ പാദത്തിൽ 363,494 സന്ദർശകരും, 120 കപ്പലുകളും അബുദാബി ക്രൂയിസ് ടെർമിനലിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി.

Cover Image: Abu Dhabi Media Office.