അബുദാബി: സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാത്തവർക്ക് പിഴ

UAE

സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിപ്പ് നൽകി. 2025 മെയ് 11-നാണ് DMT ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം നഗരസൗന്ദര്യത്തിന് കോട്ടം വരുത്തുന്നതും, പൊതുഇടങ്ങളെ വികൃതമാക്കുന്നതുമായ രീതികളിൽ സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നവർക്കെതിരെ DMT നടപടികൾ സ്വീകരിക്കുന്നതാണ്. കെട്ടിടങ്ങളുടെ മേൽക്കൂരകളിലും, ബാൽക്കണികളിലും, ചുമരുകളിലും സാറ്റലൈറ്റ് ഡിഷ് സ്ഥാപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുന്നതാണ്.

ഇത്തരം വീഴ്ചകൾ രണ്ടാമതും ആവർത്തിക്കുന്നവർക്ക് 2000 ദിർഹം പിഴയും, തുടർന്നും പ്രവർത്തിക്കുന്നവർക്ക് 4000 ദിർഹം പിഴയും ചുമത്തുന്നതാണ്. തുടർന്നും നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടിപ്പിഴ ചുമത്തുന്നതാണ്.