അബുദാബി: ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു

GCC News

പുറം ഇടങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു. അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD), മോഡോൺ പ്രോപ്പർടീസ് എന്നിവർ ചേർന്നാണ് ഈ ടവർ സ്ഥാപിച്ചത്.

മേഖലയിലെ തന്നെ ആദ്യത്തെ ഇത്തരത്തിലുള്ള ടവറാണിത്. ഈ പ്രദേശത്തെ വായു മലിനീകരണം കുറയ്ക്കുന്നതിനും, വായുവിന്റെ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചിരിക്കുന്നത്.

Source: WAM.

ഹുദൈരിയത് ഐലൻഡിൽ സ്ഥാപിച്ചിട്ടുള്ള ഈ സ്മോഗ് ഫ്രീ ടവർ ഒരു പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്നും, ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ ടവറുകൾ സ്ഥാപിക്കുമെന്നും EAD വൈസ് ചെയർമാൻ മുഹമ്മദ് അഹ്‌മദ്‌ അൽ ബോവാർദി അറിയിച്ചു. ഏഴ് മീറ്റർ ഉയരത്തിലുള്ള ഈ ടവർ പരിസ്ഥിതി സൗഹൃദ അയോണൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

മണിക്കൂറിൽ മുപ്പതിനായിരം ക്യൂബിക് മീറ്റർ എന്നനിരക്കിലാണ് ഈ ടവറിന് ചുറ്റുമുള്ള വായു ശുദ്ധീകരിക്കുന്നത്. പൊതുഇടങ്ങളിലെ പുകനിറഞ്ഞ മഞ്ഞ് ഒഴിവാക്കുന്നതിന് ഈ ടവർ മൂലം സാധിക്കുന്നതാണ്.