ബഹ്‌റൈൻ ദേശീയ ദിനം: അബുദാബിയിൽ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ പാർക്ക് തുറന്നു

featured UAE

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ പാർക്ക് തുറന്നു. 2025 ഡിസംബർ 16-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് (DMT) ഈ പാർക്ക് തുറന്ന് കൊടുത്തത്.

ബഹ്‌റൈന്റെ 54-മത് ദേശീയ ദിനാഘോഷങ്ങളുടെ സ്മാരകമായാണ് ഈ പാർക്ക് തുറന്ന് കൊടുത്തത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിവരയിടുന്നു.

1100 ഗാഫ് മരങ്ങളുള്ള ഈ പാർക്ക് കുടുംബങ്ങൾക്കും, ഫിറ്റ്നസ് പ്രേമികൾക്കും, പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഉപയോഗപ്പെടുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ പാതകൾ, മരങ്ങളുടെ വിശാലമായ മേലാപ്പ്, സൈക്കിൾ പാത, 700 മീറ്റർ നീളമുള്ള എയർകണ്ടീഷൻ ചെയ്ത നടപ്പാത, യോഗ, ധ്യാനം എന്നിവയ്ക്കുള്ള പ്രത്യേക ഇടം തുടങ്ങിയവ ഈ പാർക്കിന്റെ പ്രത്യേകതയാണ്.