2024 ജൂലൈ 29, തിങ്കളാഴ്ച മുതൽ എമിറേറ്റിൽ ഏതാനം പുതിയ പെയ്‌ഡ് പാർക്കിംഗ് ഇടങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. 2024 ജൂലൈ 27-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഖലീഫ കൊമേർഷ്യൽ മേഖല, ഇത്തിഹാദ് പ്ലാസ മേഖല എന്നിവിടങ്ങളിലാണ് ഈ പുതിയ പെയ്‌ഡ് പാർക്കിംഗ് ഇടങ്ങൾ തുറക്കുന്നത്. ഈ മേഖലകളിൽ താഴെ പറയുന്ന ഇടങ്ങളിലാണ് ഈ പുതിയ പെയ്‌ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നത്:
- സെക്റ്റർ SE48 – അൽ മിരീഫ് സ്ട്രീറ്റിലെ ഇത്തിഹാദ് എയർവേസ് ഹെഡ്ക്വാർട്ടേഴ്സിൽ. ഇവിടെ 694 പാർക്കിംഗ് സ്പേസുകൾ ഉണ്ടായിരിക്കുന്നതാണ്.
- സെക്റ്റർ SE45 – അൽ മിരീഫ് സ്ട്രീറ്റ്, അൽ ഇബ്തിസമാഹ് സ്ട്രീറ്റ് എന്നിവയ്ക്കിടയിൽ ഇത്തിഹാദ് പ്ലാസയിൽ. ഇവിടെ 1283 പാർക്കിംഗ് സ്പേസുകൾ ഉണ്ടായിരിക്കുന്നതാണ്.
- സെക്റ്റർ SW2 – അൽ മർമൗഖ് സ്ട്രീറ്റ്, അൽ ഖലയിദ് സ്ട്രീറ്റ് എന്നിവയ്ക്കിടയിൽ തെയ്യബ് ബിൻ ഈസ സ്ട്രീറ്റ്, അൽ മുറാഹിബിൻ സ്ട്രീറ്റ് എന്നിവയ്ക്ക് സമീപം. ഇവിടെ 523 പാർക്കിംഗ് സ്പേസുകൾ ഉണ്ടായിരിക്കുന്നതാണ്.
അബുദാബി നഗരത്തിന് പുറത്തേക്ക് മവാഖിഫ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
WAM