എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ 2021 ജൂലൈ 13 മുതൽ മാറ്റങ്ങൾ വരുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നേരത്തെ ജൂൺ 24-ന് പുറത്തിറക്കിയ പട്ടികയിൽ നിന്ന് ഭൂട്ടാൻ, ബ്രൂണെയ്, ഫിൻലൻഡ്, ഗ്രീൻലാൻഡ്, ജപ്പാൻ, മൊറോക്കോ, പോർട്ടുഗൽ, സ്പെയിൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ ഒഴിവാക്കുകയും, അൽബേനിയ, അർമേനിയ, ബെൽജിയം, കാനഡ, ഫ്രാൻസ്, ഹംഗറി, ജോർദാൻ, നെതർലൻഡ്‌സ്, അയർലണ്ട്, റൊമാനിയ, സെയ്‌ഷെൽസ്, തുർക്മെനിസ്ഥാൻ, വത്തിക്കാൻ സിറ്റി എന്നീ രാജ്യങ്ങളെ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 35 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.
ഈ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.
- യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
- അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാണ്.)
2021 ജൂലൈ 13 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
- Albania
- Armenia
- Australia
- Austria
- Azerbaijan
- Belgium
- Canada
- China
- Denmark
- France
- Germany
- Hong Kong (SAR)
- Hungary
- Iceland
- Israel
- Italy
- Jordan
- Malta
- Mauritius
- Moldova
- Netherlands
- New Zealand
- Norway
- Republic of Ireland
- Romania
- Saudi Arabia
- Seychelles
- Singapore
- South Korea
- Sweden
- Switzerland
- Taiwan, Province of China
- Turkmenistan
- United States of America
- Vatican City
ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.
Cover Image: WAM