സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് ഭൂഗർഭജലം എടുക്കുന്നതിനുള്ള കിണറുകൾ ഡ്രിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ നിരോധിച്ചതായി അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. 2025 ഏപ്രിൽ 11-നാണ് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
EAD has issued a resolution regulating groundwater well drilling in the emirate, with the aim of protecting groundwater reserves and ensuring their sustainability. pic.twitter.com/NDX0dppulV
— The Environment Agency – Abu Dhabi (@EADTweets) April 11, 2025
എമിറേറ്റിലെ ഭൂഗർഭജലത്തിന്റെ അളവ്, ഗുണനിലവാരം എന്നിവ സംരക്ഷിക്കുന്നതിനും, സുസ്ഥിരതയിലൂന്നിയുള്ള ജല ഉപയോഗ ശീലങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം. ഇത് പ്രകാരം അബുദാബിയിൽ ഭൂഗർഭജലം എടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള മേഖലകൾ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Pixabay.