ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും പ്രഖ്യാപിച്ചു

featured GCC News

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും സംബന്ധിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2023 മാർച്ച് 5-ന് വൈകീട്ടാണ് AFC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

https://twitter.com/afcasiancup/status/1643549014040739844

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയായിരിക്കുമെന്ന് AFC വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ നാല് നഗരങ്ങളിലുള്ള എട്ട് വേദികളിലായാണ് ഈ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നത്.

Source: AFC.

ഏഷ്യൻ കപ്പ് ടൂർണമെന്റിന്റെ പതിനെട്ടാമത് പതിപ്പിൽ ഏഷ്യയിൽ നിന്നുള്ള 24 ടീമുകൾ മാറ്റുരയ്ക്കുന്നതാണ്. താഴെ പറയുന്ന എട്ട് സ്റ്റേഡിയങ്ങളിലാണ് ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റ് മത്സരങ്ങൾ നടക്കുന്നത്:

  • അൽ ബേത് സ്റ്റേഡിയം, അൽ ഖോർ.
  • ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ റയ്യാൻ.
  • അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ.
  • എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ.
  • ജാസ്സിം ബിൻ അഹ്‌മദ്‌ സ്റ്റേഡിയം, ദോഹ.
  • അൽ തുമാമ സ്റ്റേഡിയം, ദോഹ.
  • അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം, ദോഹ.
  • അൽ ജനൗബ് സ്റ്റേഡിയം, അൽ വക്ര.

ഈ ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് കത്താറ ഓപ്പറ ഹൗസിൽ വെച്ച് 2023 മെയ് 11-ന് നടക്കുന്നതാണ്.

Cover Image: Khalifa International Stadium, Source: Qatar News Agency.