ഏഷ്യൻ കപ്പ് ഖത്തർ 2023: രണ്ടാം റൌണ്ട് മത്സരങ്ങൾ ജനുവരി 28 മുതൽ

featured GCC News

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങൾ അവസാനിച്ചു. ഇതോടെ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് (Round of 16) യോഗ്യത നേടിയ ടീമുകൾ ഏതെല്ലാമാണെന്ന് വ്യക്തമായി.

6 ഗ്രൂപ്പുകളിൽ നിന്നുള്ള ഒന്ന്, രണ്ട് സ്ഥാനക്കാരും, ബി, സി, ഡി, ഇ ഗ്രൂപ്പുകളിൽ നിന്നുള്ള മൂന്നാം സ്ഥാനക്കാരും അടക്കം 16 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുന്നത്.

Source: AFC Asian Cup Qatar 2023, Twitter.

ജനുവരി 28 മുതൽ ജനുവരി 31 വരെയാണ് രണ്ടാം റൌണ്ട് മത്സരങ്ങൾ:

  • ജനുവരി 28 – ഓസ്ട്രേലിയ vs ഇന്തോനേഷ്യ.
  • ജനുവരി 28 – തജികിസ്താൻ vs യു എ ഇ.
  • ജനുവരി 29 – ഇറാഖ് vs ജോർദാൻ.
  • ജനുവരി 29 – ഖത്തർ vs പാലസ്തീൻ
  • ജനുവരി 30 – ഉസ്‌ബെക്കിസ്ഥാൻ vs തായ്‌ലൻഡ്.
  • ജനുവരി 30 – സൗദി അറേബ്യ vs സൗത്ത് കൊറിയ.
  • ജനുവരി 31 – ബഹ്‌റൈൻ vs ജപ്പാൻ.
  • ജനുവരി 31 – ഇറാൻ vs സിറിയ.