എയർ അറേബ്യ അബുദാബി വിമാനങ്ങളുടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ 2023 നവംബർ 14 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
2023 നവംബർ 14-ന് ലെബനനിലെ ബെയ്‌റൂട്ടിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന എയർ അറേബ്യ വിമാനത്തെ ടെർമിനൽ എയിൽ സ്വാഗതം ചെയ്യുന്നതാണ്. അതേ ദിവസം തന്നെ 18:55-ന് ഇന്ത്യയിലെ കൊൽക്കത്തയിലേക്കുള്ള എയർ അറേബ്യ വിമാനം ടെർമിനൽ എയിൽ നിന്ന് യാത്ര പുറപ്പെടുന്നതാണ്.
നിലവിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 28 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 10 എയർബസ് എ320 വിമാനങ്ങൾ ഉപയോഗിച്ച് എയർ അറേബ്യ അബുദാബി സർവീസുകൾ നടത്തുന്നുണ്ട്.
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനലായ ‘ടെർമിനൽ എ’ 2023 നവംബർ 1 മുതൽ പ്രവർത്തനമാരംഭിച്ചിരുന്നു.
742,000 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ ഉൾക്കൊള്ളുന്ന ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിൽ ഒന്നാണ്.
ഈ പുതിയ ടെർമിനൽ പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉൾക്കൊള്ളുന്നതിനുള്ള സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറിൽ 11,000 യാത്രക്കാരെ പ്രോസസ്സ് ചെയ്യാനും ഏത് സമയത്തും 79 വിമാനങ്ങൾ പ്രവർത്തിപ്പിക്കാനും ഈ ടെർമിനലിലൂടെ സാധിക്കുന്നതാണ്.
WAM