കുവൈറ്റിലേക്കുള്ള യാത്രികരിൽ നിന്ന് PCR പരിശോധനകൾക്കായി 50 ദിനാർ വിമാനടിക്കറ്റിൽ അധികമായി ഈടാക്കാൻ DGCA നിർദ്ദേശിച്ചു

GCC News

കുവൈറ്റിലേക്ക് യാത്രചെയ്യുന്നവരിൽ നിന്ന് COVID-19 പരിശോധനകൾക്കായി ഈടാക്കുന്ന തുക ഏകീകരിക്കാൻ രാജ്യത്തെ വിമാനകമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ എല്ലാ വിമാനടിക്കറ്റുകളിലും, കുവൈറ്റിൽ പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള PCR ടെസ്റ്റിനായി ഒരേ തുകയായിരിക്കും ഈടാക്കുക.

ഒരു PCR പരിശോധനയ്ക്ക് 25 ദിനാർ എന്ന രീതിയിലാണ് ഈ തുക നിശ്ചയിച്ചിട്ടുള്ളത്. കുവൈറ്റിലേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്നവർക്ക് രണ്ട് തവണയായാണ് നിലവിൽ PCR ടെസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നത്.

ആദ്യ PCR ടെസ്റ്റ് രാജ്യത്ത് പ്രവേശിച്ച ഉടനെയും, രണ്ടാം ടെസ്റ്റ് ഏഴു ദിവസത്തിന് ശേഷവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കുവൈറ്റിലേക്കുള്ള യാത്രികർ അധികമായി 50 ദിനാർ വിമാനടിക്കറ്റിനോടൊപ്പം നൽകേണ്ടിവരുന്നതാണ്.