തിരുവനന്തപുരം: “തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും…”, അറബിക്കഥ എന്ന സിനിമയിലെ ഈ വരികൾ ഒരിക്കലെങ്കിലും കണ്ണിനെ ഈറനണിയിപ്പിക്കാത്ത പ്രവാസി മനസ്സുകളുണ്ടായിരിക്കില്ല; ഗൃഹാതുരതയുണർത്തുന്ന ഈ വരികൾ മലയാളികൾക്ക് സമ്മാനിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (52) അന്തരിച്ചു.
ഞായറാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കായംകുളത്തെ വീട്ടിൽ നിന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു.
ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍.
അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. വലയില്‍ വീണ കിളികള്‍, അനാഥന്, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.