രാജ്യത്തെ PCR പരിശോധനാ കേന്ദ്രങ്ങളുടെയും, COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെയും റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഏപ്രിൽ 13-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ബഹ്‌റൈനിലെ PCR പരിശോധനാ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം:
- ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന PCR ടെസ്റ്റിംഗ് കേന്ദ്രം – രാവിലെ 8 മുതൽ വൈകീട്ട് 4 വരെ. രാത്രി 7.30 മുതൽ പുലർച്ചെ 2 വരെ.
- റാഷിദ് ഇക്വെസ്ട്രീൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ്ബിൽ പ്രവർത്തിക്കുന്ന PCR ടെസ്റ്റിംഗ് കേന്ദ്രം – രാവിലെ 8 മുതൽ വൈകീട്ട് 4 വരെ. രാത്രി 7.30 മുതൽ പുലർച്ചെ 2 വരെ.
- ബഹ്‌റൈൻ ഇന്റർനാഷ്ണൽ സിർക്യൂട്ടിൽ പ്രവർത്തിക്കുന്ന PCR ടെസ്റ്റിംഗ് കേന്ദ്രം – രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.
ബഹ്‌റൈനിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം:
- ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം – രാവിലെ 8 മുതൽ വൈകീട്ട് 4 വരെ. രാത്രി 8 മുതൽ രാത്രി 11 വരെ.
- സിത്ര മാളിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം – രാവിലെ 8 മുതൽ വൈകീട്ട് 4 വരെ. രാത്രി 8 മുതൽ രാത്രി 11 വരെ.
- കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം – രാവിലെ 8 മുതൽ വൈകീട്ട് 4 വരെ. രാത്രി 8 മുതൽ രാത്രി 11 വരെ.
- BDF ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം – രാവിലെ 8 മുതൽ വൈകീട്ട് 4 വരെ. രാത്രി 8 മുതൽ രാത്രി 11 വരെ.
- മറ്റുള്ള മുഴുവൻ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ – രാവിലെ 8 മുതൽ വൈകീട്ട് 4 വരെ.