ബഹ്‌റൈൻ: BeAware ആപ്പിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ഏതാനം പ്രവർത്തനമേഖലകൾക്ക് നിർദ്ദേശം നൽകി

GCC News

രാജ്യത്തെ ഏതാനം മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പേപ്പർ ഒഴിവാക്കിക്കൊണ്ട് ശേഖരിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഏതാനം പ്രവർത്തനമേഖലകളിലെ COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം.

https://twitter.com/MOH_Bahrain/status/1371142752935755779

താഴെ പറയുന്ന മേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് ഈ നിദ്ദേശങ്ങൾ ബാധകമാക്കുന്നത്:

  • സലൂൺ, ബ്യൂട്ടി പാർലർ, ബാർബർ ഷോപ്പ്.
  • സ്വിമ്മിങ് പൂൾ.
  • റെസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ.
  • ജിം, സ്പോർട്സ് അക്കാദമി.
  • ഔട്ഡോർ ഫീൽഡ്.
  • ബീച്ചുകൾ.

ഇത്തരം പ്രവർത്തനമേഖലകളിലെ ഉപഭോക്താക്കൾ, സന്ദർശകർ എന്നിവരുടെ വിവരങ്ങൾ പേപ്പർ സംവിധാനത്തിൽ സൂക്ഷിക്കുന്നതിന് പകരം ‘BeAware Bahrain’ ആപ്പിലൂടെ നടപ്പിലാക്കുന്നതിനാണ് മന്ത്രലയം നിർദ്ദേശിച്ചിട്ടുള്ളത്.