രാജ്യത്ത് പാസ്ചറൈസ് ചെയ്യാത്ത പാൽ വിൽക്കുന്നതിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അണുക്കളെ നശിപ്പിക്കുന്നതിനായുള്ള ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാകാത്ത പാൽ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ വില്പന മന്ത്രാലയം തടഞ്ഞതായും, ഇത്തരം ഉത്പന്നങ്ങൾ വ്യാപാരശാലകളിൽ പ്രദർശിപ്പിക്കരുതെന്ന് വ്യാപാരികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയതുമായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ലൈസൻസ് നൽകിയിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള പാൽ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവ മാത്രം വിപണനം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Pixabay.