അന്താരാഷ്ട്ര തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട് മെയ് 1-ന് ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 26-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപന പ്രകാരം, ബഹ്‌റൈനിലെ പൊതു സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവ 2023 മെയ് 1, തിങ്കളാഴ്ച അവധിയായിരിക്കും.