ബഹ്‌റൈൻ രാജാവ് ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖുമായി കൂടിക്കാഴ്ച നടത്തി.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാനിലെ അൽ അലാം പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ, ഇരു രാജ്യങ്ങൾക്കും ഒരുപോലെ താത്പര്യമുള്ള വിവിധ വിഷയങ്ങൾ തുടങ്ങിയവ ഇരുവരും കൂടിക്കാഴ്ചയ്ക്കിടയിൽ ചർച്ച ചെയ്തു.

Source: Oman News Agency.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് H.M. കിംഗ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ 2025 ജനുവരി 14-ന് ഒമാനിലെത്തിയിരുന്നു.

Source: Oman News Agency.

റോയൽ എയർപോർട്ടിലെത്തിയ ബഹ്‌റൈൻ രാജാവിനെ ഒമാൻ ഭരണാധികാരി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.