ബഹ്‌റൈൻ: വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

featured GCC News

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി. ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ എന്നീ ഗവർണറേറ്റുകളിൽ 2022 ഡിസംബർ 26-നാണ് LMRA പരിശോധനകൾ നടത്തിയത്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA), ഗവർണറേറ്റുകളിലെ പോലീസ് ഡയറക്ടറേറ്റുകൾ എന്നിവരുമായി ചേർന്നാണ് LMRA ഈ പരിശോധനകൾ നടത്തിയത്.

ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും, നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.