രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 1317 പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2024 മാർച്ച് 5-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2024 ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെയുള്ള ഒരാഴ്ച്ചത്തെ കാലയളവിൽ 1317 പരിശോധനകളാണ് LMRA നടത്തിയത്.
ഈ കാലയളവിൽ, ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 119 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി LMRA അറിയിച്ചു. ഈ കാലയളവിൽ 189 പ്രവാസികളെ നാട് കടത്തിയതായും LMRA കൂട്ടിച്ചേർത്തു.