ബഹ്‌റൈൻ: ഇറാനിയൻ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

ഇറാനിയൻ ആക്രമണങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളുടെയും ദൃശ്യങ്ങൾ പങ്ക് വെക്കുന്നതിനെതിരെ ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 7-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പൊതുജനങ്ങളോട് ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിയൻ ആക്രമണങ്ങൾ, അവയുടെ അനന്തരഫലങ്ങൾ, ബഹ്‌റൈനിലെ പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നടപടികൾ തുടങ്ങിയവയുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കരുതെന്നും, പങ്ക് വെക്കരുതെന്നും രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ദേശീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബഹ്‌റൈനിലെ നിയമങ്ങൾ പ്രകാരം, ഇത്തരം ചിത്രങ്ങളോ ദൃശ്യങ്ങളോ പങ്കിടുന്നത് ക്രിമിനൽ കുറ്റമാണെന്നും, ഇത്തരം വീഴ്ചകൾ വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നവർരെയും, പ്രചരിപ്പിക്കുന്നവരെയും നിയമം അനുശാസിക്കുന്ന ശിക്ഷകൾക്ക് വിധേയരാക്കുന്നതാണ്.