റെസിഡൻസി പെർമിറ്റുകൾ സംബന്ധമായ സേവനങ്ങൾക്കുള്ള ഫീ ഈടാക്കുന്ന നടപടി 2021 ജനുവരി 1 മുതൽ പുനരാരംഭിച്ചതായി ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. റെസിഡൻസി പെർമിറ്റുകൾ കാൻസൽ ചെയ്യുന്നതും, കാലാവധി നീട്ടിക്കിട്ടുന്നതും ഉൾപ്പടെയുള്ള സേവനങ്ങൾക്കുള്ള ഫീസുകളാണ് ഈടാക്കി തുടങ്ങിയിട്ടുള്ളത്.
COVID-19 പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ഏർപ്പെടുത്തിയ വിവിധ ഇളവുകളുടെ ഭാഗമായാണ് 2020 അവസാനം വരെ ഇത്തരം സേവനങ്ങളുടെ തുക ബഹ്‌റൈൻ ഒഴിവാക്കി നൽകിയിരുന്നത്.
ഈ ഇളവുകൾക്കായി നൽകിയിരുന്ന കാലാവധി അവസാനിച്ചതോടെയാണ് NPRA സേവനങ്ങൾക്ക് ഫീ ഈടാക്കാൻ ആരംഭിച്ചിട്ടുള്ളത്. ഇതോടെ ഇത്തരം സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർ ഇതിനായുള്ള നിശ്ചിത തുക കൂടി നൽകേണ്ടി വരുന്നതാണ്.