ബഹ്‌റൈൻ: മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി

Bahrain

മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം വിസകളിൽ പ്രവേശിക്കുന്നവർക്ക് ആറ് മാസം വരെ ബഹ്‌റൈനിൽ തുടരുന്നതിന് അനുമതി ലഭിക്കുന്നതാണ്.

ഇതിന്റെ കാലാവധി ആവശ്യമെങ്കിൽ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനും അനുമതി ലഭിക്കുന്നതാണ്.