ബഹ്‌റൈൻ: കൂടുതൽ വാണിജ്യ മേഖലകളിൽ ഇളവുകൾ നൽകാൻ തീരുമാനം

Bahrain

രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടീമിന്റെ നിർദ്ദേശങ്ങളെ തുടർന്ന് ബഹ്‌റൈനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 6 മുതൽ ബഹ്‌റൈനിലെ ജിം, സ്പോർട്സ് സ്റ്റേഡിയം, നീന്തൽ കുളങ്ങൾ മുതലായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണ്.

സെപ്റ്റംബർ 3 മുതൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പ്രവർത്തനാനുമതി നൽകാനും, റെസ്റ്ററാൻറ്റ്, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഔട്ട്ഡോർ ഡൈനിങ്ങ് സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 24 മുതൽ റെസ്റ്ററാൻറ്റുകൾ, കഫെ മുതലായവയുടെ പൂർണ്ണമായ രീതിയിലുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും അനുവാദം നൽകും.

പൂർണ്ണമായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾക്ക് പുനരാരംഭിക്കാൻ അനുവാദം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.