2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 2022 ജനുവരി 9 മുതൽ താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:
- രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ, ബഹ്റൈനിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- യാത്രികർക്ക് ബഹ്റൈനിലെത്തിയ ശേഷം ഉടൻ തന്നെ ഒരു PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി യാത്രികരിൽ നിന്ന് 12 ദിനാർ ഈടാക്കുന്നതാണ്.
- വാക്സിനെടുക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബഹ്റൈനിലെത്തിയ ശേഷം തങ്ങളുടെ വീടുകളിലോ, താമസ ഇടങ്ങളിലോ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കുന്നതാണ്.