കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 ജനുവരി 17 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. ജനുവരി 11-ന് പുലർച്ചെയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്.
കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കായി ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരുന്ന യാത്ര നിർദ്ദേശങ്ങൾ:
- രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുള്ള COVID-19 PCR റിസൾട്ട് നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
- കിംഗ് ഫഹദ് ബ്രിഡ്ജിലെ കൊറോണാ വൈറസ് ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്നുള്ള COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ജനുവരി 17 മുതൽ ലഭ്യമാകുന്നതല്ല. യാത്രികർ അതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ COVID-19 PCR പരിശോധന നടത്തേണ്ടതാണ്.
- ‘BeAware Bahrain’, ‘Tatamman’, ‘Sehhaty’, ‘Alhusen’ മുതലായ ഔദ്യോഗിക അംഗീകാരമുള്ള COVID-19 സ്മാർട്ട് ആപ്പുകളിലൂടെ ലഭ്യമാകുന്ന നെഗറ്റീവ് റിസൾട്ട് സ്വീകരിക്കുന്നതാണ്.
- ഇത്തരം ആപ്പുകളിലൂടെ പരിശോധനാ ഫലം നൽകുന്നതിന് പകരം, സാധുത തെളിയിക്കുന്നതിനായി QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള, പ്രിന്റ് ചെയ്തെടുത്തിട്ടുള്ള COVID-19 PCR നെഗറ്റീവ് റിസൾട്ട് സർട്ടിഫിക്കറ്റുകളും സ്വീകരിക്കുന്നതാണ്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരോടും ബഹ്‌റൈനിലെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.