ഒമാൻ: മെയ് 18, 19 തീയതികളിൽ ബാങ്ക് മസ്കറ്റിൽ നിന്നുള്ള ഏതാനം സേവനങ്ങളിൽ തടസം നേരിടും

Oman

2024 മെയ് 18, ശനിയാഴ്ച രാത്രി 8 മണി മുതൽ മെയ് 19, ഞായറാഴ്ച രാവിലെ 5 മണി വരെ ബാങ്ക് മസ്കറ്റിൽ നിന്നുള്ള ഏതാനം സേവനങ്ങളിൽ തടസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.

https://twitter.com/BankMuscat/status/1790706523036893217

ബാങ്കിങ് സംവിധാനങ്ങളിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണിത്. ഈ കാലയളവിൽ മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻസ്, കോണ്ടാക്റ്റ് സെന്ററിലെ IVR സേവനം തുടങ്ങിയവയ്ക്കാണ് തടസം നേരിടുക.

എന്നാൽ ഈ കാലയളവിൽ ബാങ്ക് മസ്കറ്റിന്റെ എ ടി എം സേവനങ്ങൾ, പി ഓ എസ് സേവനങ്ങൾ, ഇ-കോമേഴ്‌സ് ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ എന്നിവ തടസപ്പെടില്ലെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.