ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. 2022 നവംബർ 22-നാണ് ബുലവാർഡ് വേൾഡ് ഉദ്ഘാടനം ചെയ്തത്.
1.2 കിലോമീറ്റർ നീളമുള്ള ബുലവാർഡ് വേൾഡ് സോണിൽ പത്ത് പവലിയനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പത്ത് പ്രധാന രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാണ് ബുലവാർഡ് വേൾഡ് ഒരുക്കിയിരിക്കുന്നത്.
ബുലവാർഡ് വേൾഡിലെ ഓരോ പവലിയനിൽ നിന്നും സന്ദർശകർക്ക് ഓരോ രാജ്യത്തെയും പ്രധാന ടൂറിസം ആകർഷണങ്ങൾ, സാംസ്‌കാരിക അനുഭവങ്ങൾ എന്നിവ അടുത്തറിയാൻ സാധിക്കുന്നതാണ്.
ഈ പവലിയനുകൾ അതാത് രാജ്യങ്ങളുടെ വാസ്‌തുശൈലി, സംഗീതം, നൃത്തം, കലാരൂപങ്ങൾ, ഭക്ഷണപാനീയങ്ങൾ എന്നിവ സന്ദർശകർക്ക് മുന്നിൽ എടുത്ത് കാട്ടുന്നു.
ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ഇറ്റലി, മൊറോക്കോ, ഗ്രീസ്, ചൈന, ജപ്പാൻ, സ്പെയിൻ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ പവലിയനുകളാണ് ബുലവാർഡ് വേൾഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പവലിയനുകൾക്ക് പുറമെ സൂപ്പർ ഹീറോ സോൺ, കോംബാറ്റ് വില്ലേജ്, ഫൺ സോൺ, ദി പ്ലാനറ്റ്, നിന്ജ വാരിയർ, ഏരിയ 1515, BLVD പിയർ എന്നീ അനുഭവങ്ങളും ബുലവാർഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് 2022 ഒക്ടോബർ 21-നാണ് ആരംഭിച്ചത്.