കുവൈറ്റ്: സർക്കാർ മേഖലയിൽ 2022 ജനുവരി 2-ന് പൊതു അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സർക്കാർ മേഖലയിൽ 2022 ജനുവരി 2, ഞായറാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തിയതായി അധികൃതർ

തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: മുബാറഖിയ പ്രദേശത്തേക്കും തിരികെയും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി KPTC

യാത്രികർക്കായി മുബാറഖിയ പ്രദേശത്തേക്കും, തിരികെയും പ്രത്യേക സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (KPTC) അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് വിസകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ ശുപാർശ; വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കും

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കുന്നതിനായി പബ്ലിക് മാൻപവർ അതോറിറ്റിയെ കുവൈറ്റ് ക്യാബിനറ്റ് ചുമതലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഭക്ഷ്യമേഖലയിലെ വർക്ക് പെർമിറ്റുകൾക്കേർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

രാജ്യത്തെ ഭക്ഷ്യമേഖലയിൽ പുതിയ എൻട്രി പെർമിറ്റുകൾ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റി തീരുമാനിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങളിൽ നേരിട്ടുള്ള പഠനം പുനരാരംഭിച്ചു

2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3, ഞായറാഴ്ച്ച കുവൈറ്റിലെ പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ തിരികെ പ്രവേശിച്ചു.

Continue Reading

കുവൈറ്റ്: PCR ടെസ്റ്റുകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചു

രാജ്യത്ത് COVID-19 PCR പരിശോധനകളുടെ നിരക്ക് 14 ദിനാറാക്കി കുറച്ചതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് പുതിയ ടൂറിസ്റ്റ്, ഫാമിലി വിഭാഗങ്ങളിൽപ്പെടുന്ന സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസി അഫയേഴ്‌സ് വകുപ്പ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നൂറു ശതമാനം ശേഷിയിലേക്ക് ഉയർത്തുമെന്ന് സൂചന

അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നൂറു ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ ആലോചിച്ച് വരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading