യു എ ഇ: അബുദാബിയിൽ നിന്ന് ദുബായിലേക്ക് 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് റെയിൽ

പ്രവർത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ പാസഞ്ചർ ട്രെയിനുകളിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് കേവലം 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 22, ചൊവാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് വിസിറ്റ് വിസകളിൽ ഇളവ് അനുവദിക്കുന്നു

ചില പ്രത്യേക വിസകളിലുള്ള ഇന്ത്യക്കാർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസിറ്റ് വിസകളിൽ ഇളവ് അനുവദിക്കും.

Continue Reading

സൗദി അറേബ്യ: നോർത്തേൺ ബോർഡേഴ്സ് മേഖലയിൽ നിന്ന് മണൽ പൂച്ചയെ കണ്ടെത്തി

വംശനാശഭീഷണി നേരിടുന്ന മണൽ പൂച്ചയുടെ സാന്നിധ്യം നോർത്തേൺ ബോർഡേഴ്സ് മേഖലയിലെ അരാറിൽ കണ്ടെത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി.

Continue Reading

യു എ ഇ: പൊതുമാപ്പ് കാലാവധി ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് ICP

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

രാജ്യത്തെ ആരോഗ്യ മേഖലയിലെ നാല് തൊഴിൽ പദവികളിൽ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താൻ സൗദി അധികൃതർ തീരുമാനിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ആരംഭിച്ചു

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ ആരംഭിച്ചു.

Continue Reading

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിലെ നിർമ്മാണപ്രവർത്തനങ്ങൾ അബുദാബി കിരീടാവകാശി അവലോകനം ചെയ്തു

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ നിലവിൽ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അവലോകനം ചെയ്തു.

Continue Reading