വരുന്ന മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മെയ് 8-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أبرز توقعات الطقس خلال 3 أيام القادمة. pic.twitter.com/0l8Nbw9CVQ
— الأرصاد العمانية (@OmanMeteorology) May 8, 2025
ഈ അറിയിപ്പ് പ്രകാരം 2025 മെയ് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഒമാനിൽ അന്തരീക്ഷ താപനില താഴാനിടയുണ്ട്. ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ രാത്രിസമയങ്ങളിലും, പുലർച്ചെയും തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ കാലയളവിൽ വടക്ക്പടിഞ്ഞാറൻ കാറ്റിന്റെ തീവ്രത പടിപടിയായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അൽ ഹജാർ മലനിരകളിലും പരിസരങ്ങളിലും ഈ കാലയളവിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.