ഈ വാരാന്ത്യത്തിൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2022 ഒക്ടോബർ 20-നാണ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
വാരാന്ത്യ ദിനങ്ങളിൽ പകൽ നേരങ്ങളിൽ കഠിനമായ ചൂടിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏതാനം ഇടങ്ങളിൽ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
രാജ്യത്തെ അന്തരീക്ഷ താപനില 28 ഡിഗ്രി മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 21-ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് തെക്ക് കിഴക്കൻ ദിശയിലേക്ക് അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 22-ന് കാറ്റിന്റെ ഗതി തെക്ക് കിഴക്കൻ ദിശയിൽ നിന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് വീശുന്ന രീതിയിൽ മാറാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Qatar News Agency.