ഒമാൻ: ഫെബ്രുവരി 9 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2026 ഫെബ്രുവരി 9, തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഫെബ്രുവരി 6-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം മുസന്ദം, അൽ ഹജാർ മലനിരകൾ, തീരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ 2026 ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 9 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

മലമ്പ്രദേശങ്ങളിൽ മഴ ശക്തമാകാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.