ഒമാൻ: മാർച്ച് 20 മുതൽ മഴയ്ക്ക് സാധ്യത

Oman

രാജ്യത്ത് 2026 മാർച്ച് 20, വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 മാർച്ച് 17-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വരും ദിനങ്ങളിൽ ഉടലെടുക്കാനിടയുള്ള ഒരു ന്യൂനമർദ്ധം മൂലമാണ് ഈ മഴയ്ക്ക് സാധ്യത. ഈ കാലാവസ്ഥാ സാഹചര്യം ഒമാനിൽ മാർച്ച് 17 മുതൽ ഏതാനം ദിവസങ്ങളിൽ കൂടി തുടരുന്നതാണ്.

ഈ മഴ ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ അനുഭവപ്പെടുമെന്നും, ചിലയിടങ്ങളിൽ ഇത് ഇടിയോട് കൂടിയ മഴയായി മാറുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.