ഒമാൻ: നവംബർ 20, 21 തീയതികളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

featured GCC News

2024 നവംബർ 20, 21 തീയതികളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 നവംബർ 17-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ വിവിധ ഇടങ്ങളിൽ 2024 നവംബർ 20, ബുധൻ, നവംബർ 21 വ്യാഴം എന്നീ ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലാണ് ഈ കാലയളവിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്.