ഒമാൻ: ഡിസംബർ 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2022 ഡിസംബർ 4, ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2022 ഡിസംബർ 1-നാണ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഡിസംബർ 2 മുതൽ ഡിസംബർ 4 വരെ ഒമാന്റെ തീരദേശമേഖലകളിലും, മുസന്ദം പ്രദേശത്തും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ വൈകുന്നേരങ്ങളിൽ അൽ ഹജാർ മലനിരകളിലും, പരിസരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നീ ഗവർണറേറ്റുകളിലും, അൽ ദഹിറാ, അൽ ബുറൈമി ഗവർണറേറ്റുകളുടെ മരുഭൂമേഖലകളിലും അതിരാവിലെയും, രാത്രിയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.