2025 ജനുവരി 5, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 30-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ملخص حالة الطقس المتوقعة خلال الأيام القادمة (2-5 يناير 2025م) pic.twitter.com/BiDNpQDsqA
— الأرصاد العمانية (@OmanMeteorology) December 30, 2024
ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 2 മുതൽ ജനുവരി 5 വരെ ഒമാനിൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് ഈ കാലയളവിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ കാലയളവിൽ മുസന്ദം ഗവർണറേറ്റിലും ഒമാൻ കടലിന്റെ തീരമേഖലകളിലും മഴ ലഭിക്കാനിടയുണ്ട്. ഈ മേഖലകളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും, പർവ്വതപ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നും, കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.