രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2023 ഓഗസ്റ്റ് 11, 12 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഓഗസ്റ്റ് 10-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിന്റെ തെക്ക്, വടക്ക് പ്രദേശങ്ങളിൽ 2023 ഓഗസ്റ്റ് 11, വെള്ളി, ഓഗസ്റ്റ് 12, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച പരമാവധി അന്തരീക്ഷ താപനില 42 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും, താഴ്ന്ന താപനില 25 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.