ഖത്തർ: ഒക്ടോബർ 14 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് 2025 ഒക്ടോബർ 14, ചൊവാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഒക്ടോബർ 12-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2025 ഒക്ടോബർ 12 മുതൽ ഒക്ടോബർ 14 വരെ മഴയ്ക്ക് സാധയതയുണ്ട്. ഒക്ടോബർ 12, 13 തീയതികളിൽ ഖത്തറിൽ പരക്കെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

2025 ഒക്ടോബർ 14-ന് ഖത്തറിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ മഴ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.