രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2025 മാർച്ച് 13, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 11-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
— المركز الوطني للأرصاد (@ncmuae) March 11, 2025
ഈ അറിയിപ്പ് പ്രകാരം യു എ ഇയുടെ ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിനങ്ങളിൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളിലും, ഏതാനം ഉൾപ്രദേശങ്ങളിലും ശനി, ഞായർ ദിനങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ സാമാന്യം ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരാനിടയാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.